Latest News

ജാനകി വധം: മുഖ്യസൂത്രധാരൻ ബഹ്​റൈനിൽ പിടിയിൽ

മനാമ: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതിയായ അരുൺ (25) ബഹ്​റൈനിൽ പിടിയിലായി.[www.malabarflash.com]

ബഹ്​റൈനിലെ ഒരു വാണിജ്യ കമ്പനിയിൽ സ്​റ്റോർ വർക്കറായിരുന്നു അരുൺ. നവംബർ നാലിനാണ് അരുൺ​ നാട്ടിലേക്ക്​ മൂന്നുമാസത്തെ ലീവിന്​ പോയത്​. ചീമേനിയിലെ മലയാളികൾ നേതൃത്വം നൽകുന്ന കമ്പനി മടക്ക ടിക്കറ്റും നൽകിയിരുന്നു. ഫെബ്രുവരി നാലിന്​ മടങ്ങിയെത്തിയ അരുൺ അന്നുതന്നെ ഡ്യൂട്ടിയിൽ കയറുകയും ചെയ്​തു. എന്നാൽ കൊലപാതകം നടത്തിയതി​​​​​ന്റെ നേരിയ സംശയംപോലും അരുണിൽ പ്രകടമായിരുന്നില്ലെന്ന്​ ​ സഹപ്രവർത്തകർ പറഞ്ഞു​.

ജാനകി ടീച്ചറി​​​​​ന്റെ കൊലപാതകത്തെ കുറിച്ച്​ സ്വന്തം നാട്ടുകാരായ ജീവനക്കാരോട്​ ഏറെ വിഷമത്തോടെ സംസാരിക്കുകയും ചെയ്​തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം മറ്റ്​ പ്രതികൾ പിടിയിലായപ്പോഴാണ്​ അവർ അരുണി​​​​​ന്റെ പങ്കാളിത്തതിനെ കുറിച്ച്​ പോലീസിനോട്​ വ്യക്തമാക്കിയത്​. 

ഇതിനെ തുടർന്ന്​ ആഭ്യന്തര വകുപ്പ്​ ബഹ്​റൈനിലുള്ള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരുമായി ബന്ധപ്പെട്ടു. സുബൈർ കണ്ണൂർ ഉടൻതന്നെ അരുൺ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെ കാര്യം അറിയിച്ചു. തുടർന്ന്​ ഇൗ സ്ഥാപനത്തിൽതന്നെ ജോലി ചെയ്യുന്ന അരുണി​​​​​ന്റെ മാതൃസഹോദരിയുടെ മകനെയും ഇവർ വിവരം അറിയിച്ചു. തുടർന്ന്​ ഇവരെല്ലാം കൂടി അരുണിനെ വിളിച്ച്​ കേസി​​​​​ന്റെ അന്വേഷണത്തിൽ സഹകരിക്കാൻ എത്രയുംവേഗം നാട്ടിലേക്ക്​ പോകണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. വിവരങ്ങൾ അറിഞ്ഞ​​പ്പോൾ അരുൺ കീഴടങ്ങാൻ തയ്യാറാണെന്ന മറുപടിയാണ്​ നൽകിയതത്രെ. ഉടൻ തന്നെ വിമാന ടിക്കറ്റ്​ ബുക്ക്​ ചെയ്യുകയും വരുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

അരുണിനോടൊപ്പം മാതൃസഹോദരിയുടെ മകനും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും വൈകുന്നേരം 3.20 നുള്ള എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്ക്​ തിരിച്ചു. 

അതേസമയം താൻ നാട്ടിലുണ്ടായിരുന്ന സമയത്ത്​ അന്വേഷണം നടന്നപ്പോഴെല്ലാം ആരും തന്നെ സംശയിച്ചിരുന്നില്ലെന്ന്​ അരുൺ പറയുന്നു. അന്വേഷണം നടക്കുമ്പോൾ താനും അയൽവക്കത്ത്​ പോയിരുന്നതായും അരുൺ  പറഞ്ഞു. താൻ മദ്യലഹരിയിൽ തന്റെ കൂട്ടുകാർ പറഞ്ഞത്​ അനുസരിക്കുക മാത്രമാണ്​ ഉണ്ടായതെന്നും ഇയാൾ ബഹ്​റൈൻ ഇൻറർനാഷണൽ വിമാനത്താവളത്തിൽ വെച്ച്​ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.