ന്യൂഡൽഹി: ഡൽഹിയിൽ മലയാളി നഴ്സിനെ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് ആക്രമിച്ചു. എവി നഗറിലെ ക്വാർട്ടേഴ്സിൽവച്ചാണ് ഡൽഹി എയിംസിലെ നഴ്സായ ഗ്രേസി ജെയിംസിനെ മോഷ്ടാവ് ആക്രമിച്ചത്. [www.malabarflash.com]
തലയ്ക്ക് കന്പിവടി കൊണ്ടുള്ള അടിയേറ്റ ഗ്രേസിയെ എയിംസിലെ ട്രോമകെയറിലാണ്. അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. ബുധനാഴ്ച ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തു കടന്ന ഗ്രേസിയെ വീട്ടിൽ പതിയിരുന്ന മോഷ്ടാവ് ആക്രമിച്ചതിന് ശേഷം ഓടി രക്ഷപെട്ടു.
പിന്നീട് ബഹളം കേട്ട് അടുത്തു താമസക്കാർ ഓടിയെത്തിയാണ് ആശുപത്രിയിൽ ആക്കിയത്. ഭർത്താവ് ജയിംസ് കേരളത്തിലായിരുന്നു.

No comments:
Post a Comment