കണ്ണൂർ: അഴീക്കോട് കാപ്പിലപീടികയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകരായ യുവാക്കൾക്കു നേരേ ബോംബേറ്. ബോംബേറിൽ കാപ്പിലപ്പീടിക സ്വദേശികളായ ലഗേഷ് (30), നിഖിൽ (23) എന്നിവർക്കു പരിക്കേറ്റു.[www.malabarflash.com]
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെ പൂതപ്പാറയിൽ ബിജെപി ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പൂതപ്പാറ സ്കൂളിനു സമീപത്തെ ബിജെപി ഓഫീസായ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ സ്മാരകമാണ് ഒരു സംഘം അടിച്ചു തകർത്ത്. രാത്രി പതിനൊന്നരയോടെയായിരുന്നു പാർട്ടി ഓഫീസിനു നേരെ അക്രമം നടന്നത്.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമങ്ങൾക്കു പിന്നിൽ സിപിഎം ആണെന്നു ബിജെപി ആരോപിച്ചു.

No comments:
Post a Comment