Latest News

യുവാവ് കുത്തേറ്റു മരിച്ച കേസിൽ പ്രതികൾക്ക് കഠിനതടവും രണ്ടര ലക്ഷം പിഴയും

കാസ‍ർകോട്: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികൾക്കു കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com]

തളങ്കര ഖാസിലേൻ ബീഫാത്തിമ മൻസിലിലെ കെ.എ.ബഷീർ (22) കുത്തേറ്റു മരിച്ച കേസിൽ വിവിധ വകുപ്പുകളിലായി രണ്ടു പ്രതികൾക്കു 11 വർഷവും മറ്റൊരു പ്രതിക്ക് ഏഴു വർഷവും കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു പ്രതികളും ഒന്നര വർഷം കൂടി കഠിനതടവ് അനുഭവിക്കണം.

തളങ്കര ഖാസിലേൻ റിയാസ് മൻസിലിലെ പി.എ.റിയാസ് (28), തളങ്കര വില്ലേജ് ഓഫിസിനു സമീപത്തെ ജാസിർ (23) എന്നിവർക്കാണ് 11 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എന്നാൽ ശിക്ഷ ഒന്നിച്ച് ഏഴുവർഷം കഠിനതടവ് അനുഭവിച്ചാൽ മതി. തളങ്കര വെസ്റ്റ് ഉബൈദ് മൻസിലിലെ പി.എ.ബാദിഷ(22)യ്ക്കാണ് ഏഴുവർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ശിക്ഷ ഒന്നിച്ചു നാലുവർഷം കഠിനതടവ് അനുഭവിച്ചാൽ മതി.

തളങ്കര മാലിക് ദീനാറിലെ ഗ്രൗണ്ടിൽ 2012 ഫെബ്രുവരി 23നു രാത്രിയിൽ കുത്തേറ്റ ബഷീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. മോട്ടോർ സൈക്കിളിന്റെ താക്കോ‍ൽ ആവശ്യപ്പെട്ട് എറിഞ്ഞുകൊടുക്കുന്നതിനിടെ പ്രതികളിലൊരാളുടെ മുഖത്തു കൊണ്ടതാണ് അക്രമത്തിൽ കലാശിച്ചത്. സോഡാക്കുപ്പി പൊട്ടിച്ചും കത്തികൊണ്ടും മുറിവേൽപിച്ചുവെന്നതിനായിരുന്നു പൊലീസ് കേസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.