നീലേശ്വരം: നീലേശ്വരം പാലക്കാട്ട് കുറുംബ ഭഗവതിക്ഷേത്ര (ചീര്‍മ്മക്കാവ്) നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശമഹോത്സവം 20മുതല്‍ 25 വരെ ക്ഷേത്ര തന്ത്രി മയ്യല്‍ ദീലീപ് വാഴുന്നവരുടെ കാര്‍മ്മികത്വത്തില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]
20ന് രാവിലെ 9.15 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ തെക്കേക്കാവില്‍ യുഎഇ കമ്മറ്റി നിര്‍മ്മിച്ച നടപ്പന്തല്‍ സമര്‍പ്പണം, തിരുമുറ്റം, ചുറ്റമ്പലം, വടക്കേക്കാവില്‍ അരക്കൂട്ടം നിര്‍മ്മിച്ച ചുറ്റുമതില്‍ സമര്‍പ്പണവും ഇതോടപ്പം നടക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം. വൈകീട്ട് 5 മണിക്ക് മഞ്ഞള്‍പ്രസാദം വീഡിയോ സീഡി പ്രകാശനം, എഴ് മണിക്ക് ചെങ്ങന്നൂര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഓള്‍ഡ്ഈസ് ഗോള്‍ഡ് ഗാനമേള.
21ന് രാവിലെ 10ന് കുറുംബ മാതൃസമിതിയുടെ നേതൃത്വത്തില്‍ നീലേശ്വരം തളിയില്‍ നീലകേണ്ഠശ്വര ക്ഷേത്രത്തില്‍ നിന്നും കലവറഘോഷയാത്ര, ഉച്ചയ്ക്ക് 12മുതല്‍ അന്നദാനം, വൈകീട്ട് 4.30ന് ആചാര്യവരവേല്‍പ്പ്, തുര്‍ന്ന് വിവിധ പൂജാധി കര്‍മ്മങ്ങള്‍, അഞ്ച് മണിക്ക് എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ക്ക് പൂര്‍ണ്ണകുംഭത്തോടെ സ്വീകരണം, ആറ് മണിക്ക് ധാര്‍മ്മിക സമ്മേളനം. എട്ട് മണിക്ക് ചരട്കുത്തി കോല്‍ക്കളി തുടര്‍ന്ന് പ്രദേശത്തെ കലാകാരന്‍മാരുടെ വിവിധ കലാപരിപാടികള്‍.
22ന് രാവിലെ 5.30 മുതല്‍ ഗണപതിഹോമം, വിവിധപൂജകള്‍, 10ന് കലവറ സമര്‍പ്പണം, 11ന് ഉഡുപ്പി കടപാടി മഠം ശ്രിമദ് ജഗത്ഗുരു ആനേഗുന്ദി മഹാസംസ്ഥാന സരസ്വതിപീഠാദ്ധ്യക്ഷന്‍ അനന്തശ്രീ വിഭൂഷിത കളഹസ്‌തേന്ദ്ര സരസ്വതി മഹാസ്വാമികള്‍ക്ക് നീലേശ്വരം കോണ്‍വെന്റ് ജംഗഷനില്‍ നിന്ന് പൂര്‍ണ്ണകുംഭത്തോടെ സ്വീകരിക്കും. തുടര്‍ന്ന് സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണം. ഉച്ചപൂജ, അന്നദാനം, വൈകീട്ട് അഞ്ച് മണിക്ക് ഇരട്ട തായമ്പക, ആറ് മുതല്‍ കുണ്ഡശുദ്ധി, ഭഗവതി സേവ, എഴ് മണിക്ക് വെള്ളിക്കോത്ത് വിശ്വംഭരന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി, രാത്രി 11ന് ശ്രീ രുദ്രഹേമാംബിക നാടകം.
23ന് രാവിലെ 5.30 വിവിധ പൂജാധി കര്‍മ്മങ്ങള്‍, 10ന് കലവറ സമര്‍പ്പണം, ഉച്ചയ്ക്ക് അന്നദാനം, ഉച്ചയ്ക്ക് രണ്ട് മുതല്‍ പൂരക്കളി പ്രദര്‍ശനം, വൈകിട്ട് ആറ് മണിക്ക് പയ്യാവൂര്‍ മാധവന്‍ മാസ്റ്ററുടെ ആദ്യാത്മീക പ്രഭാഷണം, രാത്രി എട്ട് മണിക്ക് ഫൈവ്സ്റ്റാര്‍ തട്ടുകട മെഗാഷോ.
24ന് രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍, 10ന് കലവറ സമര്‍പ്പണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് അഞ്ചിന് കുറുംബ മാതൃസമിതിയുടെ മെഗാ തിരുവാതിര, ആറ് മണിക്ക് സോപാന സംഗീതം, ഏഴ് മണിക്ക് ചാക്യാര്‍കൂത്ത്.
25ന് പുലര്‍ച്ചെ നാലിന് അധിവാസം വിടര്‍ത്തല്‍ തുടര്‍ന്ന് മഹാഗണപതിഹോമം, രാവിലെ 6.50 മുതല്‍ 7.50 വരെയുള്ള കുംഭം രാശി മുഹൂര്‍ത്തത്തില്‍ ദേവ പ്രതിഷ്ഠ തുടര്‍ന്ന് കലശാഭിഷേകങ്ങള്‍, മഹാപൂജ, അടിയന്തിരം നിശ്ചയിക്കല്‍, ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം, വൈകിട്ട് അഞ്ച് മണിക്ക് വിളക്ക് പൂജ, ഭജന തുടര്‍ന്ന് പ്രസാദവിതരണം.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ്മരാജ, ജനറല്‍ കണ്‍വീനര്‍ കെ.വി.രാജീവന്‍, ജോ.കണ്‍വീനര്‍ കെ.ഗിരീഷ് കുമാര്‍, എന്‍.കെ.രവീന്ദ്രന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പിനാന്‍ മാസ്റ്റര്‍, കണ്‍വീനര്‍ കെ.ദിനേശ് കുമാര്‍ കുണ്ടേന്‍വയല്‍, മീഡിയ കമ്മറ്റി ചെയര്‍മാന്‍ വൈ.കൃഷ്ണദാസ്, പബ്ലിസിറ്റി കമ്മറ്റി വൈസ് ചെയര്‍മാന്‍ രവി പാടിക്കാനം, നവീകരണകമ്മറ്റി പ്രസിഡന്‍് ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment