കാസര്‍കോട്: ബഹ്റൈനില്‍ അപകടത്തില്‍ മരിച്ച കാസര്‍കോട് തുരുത്തിയിലെ ഹാരിസിന്റെ കുടുംബത്തിന് പ്രവാസികളുടെ സഹായം. ബഹ്റൈനിലെ തുളുനാട് സഖാക്കള്‍ കൂട്ടായ്മയാണ് ഒരു ലക്ഷം രൂപ നല്‍കിയത്.[www.malabarflash.com]
ഹാരിസിന്റെ വീട്ടിലെത്തി സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ തുക കൈമാറി. കേരള പ്രവാസി സംഘം ജില്ലാസെക്രട്ടറി പി ചന്ദ്രന്‍ അധ്യക്ഷനായി.
സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാസെക്രട്ടറിമാരായ കെ എ മുഹമ്മദ് ഹനീഫ, സിജി മാത്യു, ലോക്കല്‍സെക്രട്ടറി അനില്‍കുമാര്‍ ചെന്നിക്കര, ഉദയന്‍, ഹാഷിഫ് പട്‌ള, ജലീല്‍ കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. എ രത്‌നാകരന്‍ സംസാരിച്ചു.
കുടിവെള്ള കമ്പനിയില്‍ ജോലിക്കാരനായിരുന്ന ഹാരിസി (28)ന് ജോലിക്കിെട റോഡില്‍ വീണാണ് ഗുരുതര പരിക്കേറ്റത്. കേരള പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ ഇടപെട്ട് ആശുപത്രിയില്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആറുമാസം ചികിത്സയില്‍ കഴിഞ്ഞ ഹാരിസ് മരിച്ചു. ഭാര്യയും ഒരു കുട്ടിയുമുള്ള നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ തുളുനാട് സഖാക്കള്‍ മുന്നോട്ടുവരികയായിരുന്നു.
No comments:
Post a Comment