ഉദുമ: എസ് എസ് എ കാസര്‍കോട്, ബേക്കല്‍ ബി ആര്‍ സി, മുതിയക്കാല്‍ ജി എല്‍ പി സ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ യു പി സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കബഡി ഫെസ്റ്റില്‍ ജി ഏച്ച് എസ് എസ് ഉദുമ ഇരു വിഭാഗങ്ങളിലും ചാമ്പ്യന്മാരായി.[www.malabarflash.com]
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി എം യു പി സ്‌കൂള്‍ പള്ളിക്കരയും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി വി ച്ച് എസ് എസ് വെള്ളിക്കോത്തും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 23 ഉം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13 ഉം ടീമുകള്‍ കബഡി ഫെസ്റ്റില്‍ മത്സരിച്ചു.
യു പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപജില്ലാതലത്തില്‍ ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നതിനും ചെറുപ്പം മുതല്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനും ബി ആര്‍ സി മുന്‍കൈയെടുത്ത് കബഡിഫെസ്‌റ് സംഘടിപ്പിക്കുന്നത്.
മുതിയക്കാല്‍ ജി എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍ ഉല്‍ഘടനം ചെയ്തു. ബേക്കല്‍ ബി പി ഒ ദാമോദരന്‍ കെ വി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ രാഘവന്‍, കൃഷ്ണ പ്രിയേഷ്, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സുരേഷ് കുതിരക്കോട് സ്വാഗതവും പ്രധാനദ്ധ്യാപിക പുഷ്പ നന്ദിയും പറഞ്ഞു.
മത്സരത്തില്‍ വിജയികള്‍ക്ക് കേരള സംസ്ഥാന കബഡി ക്യാപ്റ്റനും പ്രൊ കബഡിതാരവുമായ നിഷാന്ത് കുതിരക്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദിനേശന്‍, വേണു കമ്പിക്കാനം, രാമചന്ദ്രന്‍, ദേവീപ്രസാദ്, തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment