Latest News

നാലപ്പാട് ട്രോഫി മാഞ്ച്വസ്റ്റർ ഷിപ്പിംഗ് ജേതാക്കൾ

ദുബായ്: നാലാമത് ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ ഫുട് ബോൾ ടൂർണമെന്റിൽ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ വളപ്പിൽ ബുൾസിനെ പരാചയപ്പെടുത്തി മാഞ്ച്വസ്റ്റർ ഷിപ്പിംഗ് ജേതാക്കളായി.[www.malabarflash.com]

കളിയുടെ തുടക്കം മുതൽ അവസാനം വരെ ഓരോ നിമിഷങ്ങളും ഫുട് ബോൾ പ്രേമികളെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയായിരുന്നു ഓരോ ചുവടു വെയ്പ്പുകളും. കളിയുടെ അവസാന ഭാഗം വരെഗോൾ രഹിത സമനിലയിൽ തന്നെ നില നിർത്തി കളി അവസാനിക്കുന്നതിനു രണ്ട് മിനിറ്റ് മുമ്പ് ഷാജി നേടിയ ഗോളാണ് മാഞ്ച്വസ്റ്ററിനെ വിജയത്തിലേക്ക് നയിച്ചത്. കേരളം, തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഓരോ കളികളും അത്യന്തം വാശിയേറിയതായിരുന്നു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി മാഞ്ച്വസ്റ്റർ ഷിപ്പിംഗിലെ രാഹുലും, മികച്ച ഡിഫൻഡർ വളപ്പിൽ ബുൾസിലെ യാസീൻ കേറ്റം, ഏറ്റവും നല്ല ഫോർവേഡ് ഗോവ ടീമിലെ ബ്രൂണോ, മികച്ച ഗോൾ കീപ്പറായി യൂത്ത് ഇന്ത്യയിലെ ദീപക് എന്നിവരെ തിരഞ്ഞെടുത്തു.

സുഹൈർ യഹിയ തളങ്കര ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സമാപന പരിപാടിയിൽ നാലപ്പാട് ഗ്രൂപ്പ് ചെയർമാൻ അബ്ദുള്ള നാലപ്പാട് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എം. എ. മുഹമ്മദ് കുഞ്ഞി, ഷാജഹാൻ, ഹനീഫ മരവയൽ, മുഹമ്മദ് കുഞ്ഞി കാദിരി, റിയാസ് അപ്സര, സാബിർ നെല്ലിക്കുന്ന്, അമീർ കല്ലട്ര, റാഫി പള്ളിപ്പുറം, ജാഫർ റേഞ്ചർ, ഹനീഫ ടീ. ആർ, അഷ്‌റഫ് ബോസ്, മുഹമ്മദ് കുഞ്ഞി മവ്വൽ, ഫിറോസ്, അബ്ദുൽ അസീസ് സീ. ബീ, ഇല്യാസ് പള്ളിപ്പുറം, മുനീർ ദേളി, റഹ്‌മാൻ കൈനോത്ത്, പ്രഭാകരൻ, അഷ്‌റഫ് എയ്യള, ഷഫീഖ്, സുലൈമാൻ കീഴുർ, നിയാസ് കടവത്ത് തുടങ്ങിയവർ ക്യാഷ് പ്രൈസുകളും വ്യക്തി ഗത സമ്മാനങ്ങളും വിതരണം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.