Latest News

999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയുമായി ബിഎസ്എന്‍എല്‍

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ വെല്ലുന്ന പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഈ പ്ലാനിലൂടെ വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും വെറും 999 രൂപയ്ക്ക് ലഭിക്കും.[www.malabarflash.com]

ഇത്തരമൊരു ഓഫറുമായി ആദ്യമായാണ് ബിഎസ്എന്‍എല്‍ വരുന്നത്. ഇത് ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനിയുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണ്. 

ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഈ ഓഫര്‍ നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ലഭിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.