കാസര്‍കോട്: ജില്ലാ പോലീസ് മേധാവിയുടെ വ്യാജസീല്‍ ഉപയോഗിച്ച് ഇന്ത്യന്‍ എംബസിയില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ശ്രമിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്.[www.malabarflash.com]
കണ്ണൂര്‍ കുറ്റിയാട് പിലാക്കുന്നുമ്മേല്‍ ബത്തേരി വീട്ടിലെ ശ്രീലേഷിനെതിരെയാണ് കേസ്. ദുബൈയിലുള്ള ശ്രീലേഷ് ഒക്ടോബര്‍ 10നാണ് യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിയിലാണ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ വ്യാജ സീല്‍ ഉപയോഗിച്ച് അപേക്ഷിച്ചത്.
സീല്‍ വ്യാജമാണെന്ന് അറിഞ്ഞതോടെ എംബസി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് കാസര്‍കോട് പോലീസ് കേസെടുത്തത്.
No comments:
Post a Comment