കാസര്‍കോട്: നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തിയതിനും പോലീസിന് നേരെ തട്ടിക്കയറുകയും ചെയ്തതിന് 20 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
ചെമ്പരിക്കയിലെ മുഹമ്മദ് ഷുഹൈബ് (18), ജമാല്‍ (22), പി.എ ഹാരിസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഹെഡ്പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ ഒരു സംഘം നഗരത്തില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത വിധം റോഡ് തടസ്സമുണ്ടാക്കുകയും ഇത് എതിര്‍ത്ത പോലീസിന് നേരെ തട്ടിക്കയറുകയും ചെയ്തതിനാണ് 20 പേര്‍ക്കെതിരെ കേസെടുത്തത്.
No comments:
Post a Comment