മറയൂർ: വിവാഹനിശ്ചയത്തിനു ശേഷം വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്ന് ഒരാഴ്ച മുൻപ് കാണാതായ കമിതാക്കളെ മറയൂരിന്റെ അതിർത്തി നഗരമായ ഉദുമലപേട്ടയ്ക്കു സമീപത്തെ ചിന്നപാപ്പനുത്ത് കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി.[www.malabarflash.com]
കനാലിൽ മുങ്ങിയ കാറിനുള്ളിൽനിന്നു ജീർണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകൻ അരുണ്‍ ശങ്കർ(35), ഉദുമലപേട്ട ബോഡിപെട്ടി റവനനഗർ രാമചന്ദ്രന്റെ മകൾ മഞ്ജുള (30) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
ഈമാസം 20 മുതൽ ഇരുവരെയും കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതിനൽകിയിരുന്നു.
വിവാഹനിശ്ചയ ശേഷം അന്ധവിശ്വാസത്തിന്റെ ഭാഗമായി പിന്മാറാൻ പ്രേരിപ്പിച്ചതിനാൽ ആത്മഹത്യ ചെയ്തതെന്നാണ് സംശയം.
എന്നാൽ, ഇവർ വിവാഹത്തിൽനിന്നു പിന്മാറാൻ തയാറായിരുന്നില്ല. ഒരു വർഷം മുൻപ് മറ്റൊരു യുവാവുമായി മഞ്ചുളയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ചടങ്ങിനുശേഷം യുവാവ് അപകടത്തിൽ മരിച്ചു.
ഇരുവരും അപകടത്തിൽപെട്ടതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ഉദുമലപേട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

No comments:
Post a Comment