ചെറുവത്തൂർ: ഇൻവെർട്ടറിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ഭീമനടി കുന്നുങ്കൈ പുത്തരിയംകല്ലിലെ കൃഷ്ണന്റെ മകൻ കെ.കെ. വിജേഷ്(19) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ ചെറുവത്തൂർ കൊവ്വലിലാണ് അപകടം നടന്നത്.[www.malabarflash.com]
ചെറുവത്തൂരിൽ രാത്രി കാലത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലേക്കുള്ള ഭക്ഷണം വാഹനത്തിൽ കയറ്റുന്നതിനിടെ ഇൻവർട്ടറിൽ നിന്നും ഷോക്കടിക്കുകയായിരുന്നു. ഷോക്കേറ്റു തെറിച്ചുവീണ വിജേഷിനെ ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: അജിത. സഹോദരങ്ങൾ: വിജിത്ത്, വിഷ്ണു.
No comments:
Post a Comment