റിയാദ്: സൗദിയിലെ റിയാദിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചു തീപിടിച്ചു യാത്രക്കാരായ ഏഴു പേര്‍ വെന്തുമരിച്ചു. റിയാദിനു സമീപം റുമാഹ്ഷുവയ്യ റോഡില്‍ കഴിഞ്ഞ ദിവസമാണ് അപകടം.[www.malabarflash.com]
അഞ്ചു പേര്‍ സഞ്ചരിച്ച കാറും സ്ത്രീയടക്കം രണ്ടു പേര്‍ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു. കാറുകള്‍ക്കിടയില്‍ കുടുങ്ങിയ മുഴുവന്‍ യാത്രക്കാരും വെന്തു മരിച്ചു.
സൗദി റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ്, സുരക്ഷാ വകുപ്പുകളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റിയാദിനും ഹഫര്‍ ബാഥ്വിനും കിഴക്കന്‍ മേഖലക്കുമിടയിലെ റുമാഹ്ഷുവയ്യ റോഡ് ഒറ്റ ട്രക്കാണ്.
No comments:
Post a Comment