ബെംഗളൂരു: ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ എംഎല്‍എയുടെ മകന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.[www.malabarflash.com]
ബെംഗളൂരുവിലെ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനു നേരെയാണ് കൈയേറ്റമുണ്ടായത്. ബെംഗളൂരു യുബി സിറ്റിയിലെ ഹോട്ടലിലാണ് സംഭവം. എംഎല്‍എ പുത്രനും പത്തോളം സുഹൃത്തുക്കളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എംഎല്‍എയുടെ മകന്‍ എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയ വിദ്വതിനെ ആശുപത്രിയില്‍ എത്തിയും മുഹമ്മദും സുഹൃത്തുക്കളും മര്‍ദ്ദിക്കുകയായിരുന്നു.ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനെയും സംഘം മര്‍ദ്ദിച്ചു.
സംഭവം വിവാദമായതോടെ പോലീസ് മുഹമ്മദ് നാലപ്പാട്ടിനും സുഹൃത്തുക്കളായ പത്തുപേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്വതിനെ എംഎല്‍എ ഹാരിസ്. സന്ദര്‍ശിച്ചു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് എംഎല്‍എ ആശുപത്രിയില്‍ എത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജെ.ഡി-എസും ആരോപിച്ചു. കൂടാതെ ഹാരിസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറാവണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

No comments:
Post a Comment