Latest News

ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​കം അ​പ​ല​പ​നീ​യം; മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു‌.[www.malabarflash.com] 

സംഭവത്തെ അപലപിക്കാൻ മുഖ്യമന്ത്രി തയാറാകാത്തതിനെതിരെ ശക്തമായ വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചിരുന്നത്.

‘പോലീസ്‌ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. നിഷ്‌പക്ഷമായ അന്വേഷണമാണു നടക്കുക. ആരാണു പ്രതികള്‍ എന്നതോ എന്താണ്‌ അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ്‌ മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യും. 

ഇപ്പോള്‍ ചിലര്‍ പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. മറ്റുള്ളവരെയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു’ – വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.