മംഗളൂരു: മംഗളൂരുവില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളടക്കം നാലു പേരെ നാലുകിലോ സ്വര്‍ണവുമായി ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു.[www.malabarflash.com]
കാസര്‍കോട്ടെ ഹസ്സന്‍, ഭാര്യ സമീറ എന്നിവരെ 2137.04 ഗ്രാം സ്വര്‍ണവുമായി ഞായറാഴ്ച രാവിലെയാണ് വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നാണ് ഇവര്‍ മംഗളൂരുവില്‍ എത്തിയത്. അരയിലെ ബെല്‍റ്റിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിന്നീട് മംഗളൂരു ജംഗ്ഷന്‍ റെയില്‍വെസ്റ്റേഷനില്‍ വെച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മൊയ്തീന്‍, ശംസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്ന് നേപ്പാളില്‍ വിമാനമിറങ്ങി കാഠ്മണ്ഡു വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നു.
മരുസാഗര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ പിടിച്ചത്. 1865.60 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചത്.
No comments:
Post a Comment