ഷാർജ: അൽ ബുട്ടിനയിലെ അപ്പാർട്െമന്റിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ടു മക്കളും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു.[www.malabarflash.com]
മൊറോക്കൻ വംശജയായ യുവതിയും (38) നാലും ആറും വീതം പ്രായമുള്ള മക്കളും ഇന്ത്യൻ വംശജനും (35) പാക്കിസ്ഥാനി വനിതയും (40) ആണു മരിച്ചത്. കുട്ടികൾ ശ്വസം മുട്ടിയാണു മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരാവസ്ഥയിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നു നിലയുള്ള അപ്പാർട്ട്മെന്റിന്റെ ആദ്യത്തെ നിലയിൽ എസിയിൽ ആണ് ആദ്യം തീപിടിത്തം ഉണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തെ തുടർന്നു മറ്റു താമസക്കാരെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
മൂന്നു നിലയുള്ള അപ്പാർട്ട്മെന്റിന്റെ ആദ്യത്തെ നിലയിൽ എസിയിൽ ആണ് ആദ്യം തീപിടിത്തം ഉണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തെ തുടർന്നു മറ്റു താമസക്കാരെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
No comments:
Post a Comment