കൊച്ചി: കാസര്‍കോട് പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസേർച്ച് സെന്ററിലെയും കണ്ണൂർ ഡെന്റൽ കോളജിലെയും ബിഡിഎസ് കോഴ്സിന് മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനം തടഞ്ഞ പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.[www.malabarflash.com]
മേൽനോട്ട സമിതിക്ക് ഓണ്‍ലൈൻ അപേക്ഷ നൽകിയില്ലെന്ന കാരണത്താൽ ബിഡിഎസ് പ്രവേശനം റദ്ദാക്കിയതിനെതിരേ സെഞ്ച്വറി ഡെന്റൽ കോളജിലെ വിദ്യാർഥിനിയായ എം. ആദില ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഓണ്‍ലൈൻ അപേക്ഷകൾ സമയബന്ധിതമായി മേൽനോട്ട സമിതിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ കോളജുകളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇരു കോളജുകളും 2.5 ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും ഈ തുക ഒരു മാസത്തിനകം ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ കോളജുകളുടെ നടപടി അപലപനീയമാണെന്നു കോടതി പറഞ്ഞു. കോളജുകൾ പ്രവേശന മേൽനോട്ട സമിതിയെ എന്തിനാണ് ഇരുട്ടിൽ നിർത്തുന്നതെന്നും ഓണ്‍ലൈൻ അപേക്ഷകൾ സമിതിയുടെ വെബ്സൈറ്റിൽ എന്തുകൊണ്ടാണ് അപ് ലോഡ് ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു. കോളജുകളുടെ നടപടിയെ വിമർശിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോളജുകളുടെ വീഴ്ചയിൽ കുട്ടികളെ ശിക്ഷിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണു പ്രവേശനം തടഞ്ഞ മേൽനോട്ട സമിതിയുടെ ഉത്തരവ് റദ്ദാക്കിയത്. 2016-2017 വർഷത്തേക്കാണു ഹർജിക്കാരായ വിദ്യാർഥികൾ പ്രവേശനം നേടിയത്. ഇരു കോളജുകൾക്കും 100 സീറ്റ് വീതമാണ് അനുവദിച്ചിട്ടുള്ളത്. സർക്കാരുമായുള്ള കരാർ അനുസരിച്ച് 50 സീറ്റുകളിലേക്കു പ്രവേശന പരീക്ഷാ കമ്മീഷണറുടെ നിർദേശാനുസരണവും ബാക്കി 50 സീറ്റുകളിൽ മാനേജ്മെന്റ്-എൻആർഐ ക്വോട്ടയിലുമാണു പ്രവേശനം.
ഇരു കോളജുകൾക്കും മാനേജ്മെന്റ് കോട്ടയിൽ 32 സീറ്റുകളിൽ മാത്രമാണു പ്രവേശനം നടത്താനായത്. ശേഷിച്ച സീറ്റുകൾ കരാർ പ്രകാരം സർക്കാരിനു നൽകി. അതേസമയം മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നൽകിയ കുട്ടികളുടെ ഓണ്‍ലൈൻ അപേക്ഷയുടെ വിവരങ്ങൾ രണ്ടു കോളജ് മാനേജ്മെന്റുകളും നൽകിയില്ലെന്നു പ്രവേശന മേൽനോട്ട സമിതി വിശദീകരിച്ചു.
ജൂലൈ 21നു കോളജുകൾ നൽകിയ സത്യവാംങ്മൂലത്തിൽ ഓണ്‍ലൈൻ അപേക്ഷയുടെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിരുന്നു. മേൽനോട്ട സമിതി തങ്ങൾ സമർപ്പിച്ച വിവരങ്ങൾ വാങ്ങാൻ കൂട്ടാക്കിയില്ലെന്നു കോളജുകൾ വാദിച്ചു. ഈ വാദം കണക്കിലെടുക്കാൻ ഹൈക്കോടതി തയാറായില്ല. നിശ്ചിതസമയത്തിനു മുന്‍പ് ഓണ്‍ലൈൻ അപേക്ഷ നൽകിയിരുന്നോയെന്നു പരിശോധിക്കാൻ സി-ഡാക്കിനു നിർദേശം നൽകി. എന്നാൽ സാങ്കേതികമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്വകാര്യ കന്പനിയുടെ സെർവർ വിവരങ്ങൾ കോളജുകൾ ലഭ്യമാക്കിയില്ല. രജിസ്ട്രേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾ അവസാന തീയതിക്കു മുന്‍പ് അപേക്ഷ നൽകിയോയെന്നു വ്യക്തമല്ലെന്നു സി-ഡാക്ക് മറുപടി നൽകി.

No comments:
Post a Comment