മഞ്ചേശ്വരം: മൂന്നു കൊലക്കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ താമസ സ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മഞ്ചേശ്വരം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റില്‍.[www.malabarflash.com]
ധര്‍മ്മനഗറിലെ ദാവൂദ്(38), ഉദ്യാവാരയിലെ മുഹമ്മദ് നാസിര്‍ എന്ന നാസിര്‍ എന്ന നാച്ചി(25), മച്ചംപാടി, സി എം നഗറിലെ റിയാസ് എന്ന റിയ(32) എന്നിവരെയാണ് മംഗ്‌ളൂരു പോലീസ് അറസ്റ്റു ചെയ്‌തത്. കേസില്‍ മറ്റു രണ്ടു പ്രതികളായ മുഹമ്മദ് സമീര്‍ എന്ന സമീര്‍, ഹംസ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
കഴിഞ്ഞ മാസം 13ന് ജെപ്പു, കുണ്ടോപ്പാടിയിലെ ഫ്‌ളാറ്റിലാണ് ഇല്യാസ് (41) കൊല്ലപ്പെട്ടത്. ഉറങ്ങികിടക്കുന്നതിനിടയിലായിരുന്നു കൊലപാതകം. രണ്ടു സംഘങ്ങള്‍ തമ്മിലുള്ളപോരാണ് കൊലപാതകത്തില്‍ കലാശിച്ചത്.
No comments:
Post a Comment