ഭോപ്പാല്‍: പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ നടുറോഡില്‍ വെട്ടിക്കൊന്നു. ഭോപ്പാലിലെ അനുപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.[www.malabarflash.com]
ബയോളജി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പോയ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെത്തുന്നതിന് തൊട്ട്മുമ്പാണ് അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഒരധ്യാപിക മാത്രമാണ് സംഭവം നേരില്‍ക്കണ്ടത്.
സ്‌കൂളിലേക്ക് നടക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ പിന്നിലൂടെ ഓടിവന്നൊരാള്‍ കയ്യിലുണ്ടായിരുന്ന വാളുപയോഗിച്ച് വിദ്യാര്‍ഥിനിയെ വെട്ടുകയായിരുന്നെന്നാണ് അധ്യാപികയുടെ മൊഴി. വാള്‍ സംഭവസ്ഥലത്തുപേക്ഷിച്ച് ഇയാള്‍ ഓടിരക്ഷപെടുകയും ചെയ്‌തെന്നും അവര്‍ പോലീസിന് മൊഴി നല്കി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ വിവരങ്ങളനുസരിച്ച് സംശയിക്കുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ, പെണ്‍കുട്ടിയുടെ ഗ്രാമത്തിന് സമീപം ഒരു യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവവുമായി ആത്മഹത്യക്ക് ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

No comments:
Post a Comment