മധുര: പ്രവർത്തകരാണ് യഥാർഥ നേതാക്കളെന്ന പ്രഖ്യാപനത്തോടെ തമിഴ് സൂപ്പർ താരം കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. മധുരയിലെ ഒത്തക്കട മൈതാനത്ത് വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു പാർട്ടി പ്രഖ്യാപനം.[www.malabarflash.com]
ജന നീതി കേന്ദ്രം എന്നർഥം വരുന്ന ‘മക്കൾ നീതി മയ്യം’ എന്നാണു പാർട്ടിയുടെ പേര്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്കു ശേഷമാണ് മധുരയിൽ പാർട്ടി പ്രഖ്യാപിച്ചത്.
പാർട്ടിയുടെ ആശയം വിശദീകരിച്ച കമൽ, പാർട്ടിയുടെ പതാകയും ഉയർത്തി. ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ചേർത്തുപിടിച്ച ആറു കൈകളും അതിനു മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടിയുടെ ചിഹ്നം. ഇതിൽ മൂന്നു വീതം കൈകൾ വെള്ള, ചുവപ്പു നിറങ്ങളിലാണ്.
മുൻ ഡൽഹി നിയമമന്ത്രി സോമനാഥ് ഭാരതി, കർഷക നേതാവ് പി.ആർ. പാണ്ഡ്യൻ തുടങ്ങിയവർ പാർട്ടി പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തു.
പതിനഞ്ചംഗ ഉന്നത സമിതിയാണ് പാർട്ടിക്കുളളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എ.ജി. മൗര്യ, നടി ശ്രീപ്രിയ, തമിഴ് പ്രഫസറും നടനുമായ എ.എസ്. ജ്ഞാനസംബന്ധൻ, നടൻ നാസറിന്റെ ഭാര്യ കമീല നാസർ, സാഹിത്യകാരൻ സു കാ തുടങ്ങിയവർ ഈ ഉന്നതസമിതിയിൽ അംഗങ്ങളാണ്.

No comments:
Post a Comment