Latest News

കണ്ണൂർ വിമാനത്താവളം: റഡാർ സംവിധാന പരിശോധന വിജയകരം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ച റഡാർ സംവിധാനം പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കാനുള്ള നാവിഗേഷൻ ടെസ്റ്റ് വിജയകരം. കിയാൽ എം.ഡി പി. ബാലകിരൺ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. റഡാർ സംവിധാനം പരിശോധനക്കുള്ള നാവിഗേഷൻ ടെസ്റ്റ് രാവിലെയാണ് ആരംഭിച്ചത്.[www.malabarflash.com] 

വ്യോമസേനയുടെ ഡോണിയർ വിമാനമാണ് പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ വിമാനം രണ്ട് മണിക്കൂറോളം വ്യത്യസ്ത ഉയരത്തിലും ദിശയിലും പരീക്ഷണം നടത്തി. ഒരു പൈലറ്റും മൂന്നു സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി എ​ന്നി​വ​യു​ടെ അ​ന്തി​മ​ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഏ​പ്രി​ലി​ൽ ന​ട​ക്കും. റ​ൺ​വേ​യു​ടെ​യും വി​മാ​ന പാ​ർ​ക്കി​ങ്​ ഏ​രി​യ​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

2061 ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് വിമാനത്താവളത്തിനായി ഇ​തു​വ​രെ ഏ​റ്റെ​ടു​ത്ത​ത്. നി​ല​വി​ല്‍ 3050 മീ​റ്റ​ര്‍ റ​ണ്‍വേ ഉള്ളത്. ഇത് 4000 മീ​റ്റ​റാ​ക്കി ഉ​യ​ര്‍ത്താ​ന്‍ 259.5 ഏ​ക്ക​ര്‍ ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്. 2016ൽ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് വ്യോമസേനാ വിമാനം ഉപയോഗിച്ച് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.