Latest News

ഉദുമ ഇസ് ലാമിയ സ്‌കൂള്‍ വാര്‍ഷികാഘോഷം

ഉദുമ: പൊതു വിദ്യാഭ്യാസ രംഗത്ത് എട്ടര ദശകം പൂര്‍ത്തിയാക്കിയ ഉദുമ ഇസ് ലാമിയ എ.എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും (കുപ്പിവള) യാത്രയയപ്പ് സമ്മേളനവും ബേക്കല്‍ എ.ഇ.ഒ കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ വെബ് സൈറ്റ് ലോഞ്ചിംഗ് ബേക്കല്‍ എ .ഇ.ഒ. കെ ശ്രീധരന്‍ നിര്‍വഹിച്ചു. 

33 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സി.ടി.ലീലാമ്മക്ക് യാത്രയയപ്പ് നല്‍കി. മാനേജിംഗ് കമ്മിറ്റിയുടെ ഉപഹാരം മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ. മുഹമ്മദലിയും, പി.ടി.എ യുടെ ഉപഹാരം പ്രസിഡണ്ട് ഹാഷിം പാക്യാരയും സമ്മാനിച്ചു. 

സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഇ.കെ മുഹമ്മദ് കുഞ്ഞി, അതുല്യ സേവനം കാഴ്ചവെച്ച മുക്കുന്നോത്ത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന്‍ ദേളി, സ്‌കൂള്‍ വെബ് സൈറ്റ് ഡിസൈന്‍ ചെയ്ത യാസ്മിന്‍ റൈഹാന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം. എ റഹ് മാന്‍, ബേക്കല്‍ ബി.പി.ഒ കെ.വി.ദാമോദരന്‍, പി.ടി.എ. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. 

സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ഷറഫുദ്ദീന്‍ പാക്യാര, പൂര്‍വ വിദ്യാര്‍ത്ഥി അഡ് ഹോക് കമ്മിറ്റി ചെയര്‍മാന്‍ കെ എസ്.ഹബീബുല്ല, പി.ടി.എ വൈസ് പ്രസിഡണ്ടുമാരായ ഹംസ ദേളി, ശംസുദ്ദീന്‍ ബങ്കണ, മദര്‍ പി.ടി.എ പ്രസിഡണ്ട് എം.എം. മുനീറ, മുന്‍ പ്രധാനാധ്യാപകന്‍ എം. ശ്രീധരന്‍, മുന്‍ അധ്യാപകന്‍, വി.മുഹമ്മദ് റഫീഖ്, അധ്യാപകരായ കെ.എ. അസീസ് റഹ് മാന്‍, സി.ഗീത, സി. ശ്രീജ, എ.ഗീത, സ്റ്റാഫ് സെക്രട്ടറി വി.സുജിത്ത് പ്രസംഗിച്ചു. 

സി.ടി.ലീലാമ്മ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.