Latest News

അനധികൃത ചെങ്കൽ പണ ഒഴിപ്പിച്ചു; വാഹനങ്ങള്‍ പിടിച്ചെടുത്തു.

ഉദുമ: പനയാൽ വില്ലേജിലെ ദേവൻ പൊടിച്ച പാറയിൽ പ്രവർത്തിച്ചു വരികയായിരുന്ന അനധികൃത ചെങ്കൽ ഖനനകേന്ദ്രം റവന്യൂ അധികൃതർ ഒഴിപ്പിച്ചു.[www.malabarflash.com]

ചെങ്കൽ പണയിലുണ്ടായിരുന്ന മൂന്ന് ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അനധികൃത ചെങ്കൽ പണകൾ പ്രവർത്തിക്കുന്നതായി റവന്യൂ വകുപ്പിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച പരിശോധന നടന്നത്.
സ്ഥല ഉടമ, വാഹന ഉടമ എന്നിവർക്കെതിരെ കേസ് എടുത്തു.
ഹൊസ്ദുർഗ് ഡെപ്യൂട്ടി തഹസീൽദാർ പ്രമോദ്, പനയാൽ വില്ലേജ് അസിസ്റ്റന്റ് ബാബു എന്നിവരടങ്ങിയ സംഘമന്ന് ദേവൻ പൊടിച്ച പാറയിൽ പരിശോധന നടത്തിയത്.
മടിക്കൈ ,ക്ലായിക്കോട്, ചെറുവത്തൂർ എന്നിവടങ്ങളിലും റവന്യൂ വകുപ്പ് അധധികൃത ഖനനകേന്ദ്രങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തി. ടിപ്പര്‍ ലോറി കളും, ജെ.സി.ബിയും പിടിച്ചെടുത്തിട്ടുണ്ട്. ആർ.ഡി.ഒ. യുടെ നേതൃത്വത്തിൽ അതാത് സ്ഥലങ്ങളിലെ വില്ലേജ് ഓഫീസർമാരുടെ സംഘമാണ് ഇവിടങ്ങളിൽ പരിശോധനക്കെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.