കാഞ്ഞങ്ങാട് : പട്ടികവര്‍ഗ്ഗ സുസ്ഥിര വികസനത്തിന്‍റെ ഭാഗമായി നഗരസഭാ 9-ാം വാര്‍ഡ് അത്തിക്കോത്ത് സി.ഡി.എസ്. കുടുംബശ്രീ എസി നഗര്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ പ്രതീക്ഷ കുടുംബശ്രീയിലെ നന്മ സംഘക്കൃഷി ഗ്രൂപ്പിന്‍റെ വിളവെടുപ്പിനാണ് നൂറുമേനി വിളവ് ലഭിച്ചത്. [www.malabarflash.com]
ഉത്സാവന്തരീക്ഷത്തില്‍ നടന്ന വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി.പ്രേമ നിര്‍വഹിച്ചു. എ.രാധ അദ്ധ്യക്ഷത വഹിച്ചു. നൂറുമേനി ലഭിച്ചതിന്‍റെ സന്തോഷത്തില്‍ പരിപാടിക്കെത്തിയ മുഴുവന്‍ ആളുകള്‍ക്കും കപ്പക്കറി നല്‍കുന്നതിനും രണ്ട് കിന്‍റലോളം വിളവ് ലഭിക്കുന്നതിനും സംഘത്തിന് സാധിച്ചു.
സരിത, രാധ, രമണി, മീനാക്ഷി, വെളളച്ചി അമ്മ എന്നിവരാണ് കൃഷി ചെയ്യാന്‍ മുന്‍കൈയ്യെടുത്തത്. എഡി.എസ് പ്രസിഡന്‍റ് എം.കൃഷ്ണകുമാരി, ഊരുമൂപ്പന്‍ കെ.ആര്‍.കൊട്ടന്‍, എം.ലീല, വിമല വാണിയന്‍കുന്ന്, കെ.സാവിത്രി, കെ.വി.സരിത, എ.രാജന്‍ പ്രദേശത്തെ ക്ലബ്ബ് പ്രവര്‍ത്തകര്‍ ജെ.എല്‍.ജി. ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി.

No comments:
Post a Comment