മലപ്പുറം: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന്‍ ചക്രം കയറി മരിച്ചു. ചീക്കോട് കെ.കെ.എം ഹയര്‍സക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വെട്ടുപാറ ചെറുകുളത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ റഫീനയാണ്(14) മരിച്ചത്.[www.malabarflash.com]
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബസില്‍ മടങ്ങവേ മുന്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. പറപ്പൂര്‍ പള്ളിമുക്കില്‍ വെച്ചായിരുന്നു വൈകു.4.45 ന് അപകടം. സ്‌കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചതാണ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ കാരണമായത്.
നഫീസയാണ് മാതാവ്.സഹോദരങ്ങള്‍:റജീന,റസീന,റാസിഖ്, ഹിദ.
No comments:
Post a Comment