ചെന്നൈ: 199 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ ചെന്നൈയിൽ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയർ പൊട്ടി. സംഭവത്തെ തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.25നായിരുന്നു സംഭവം.[www.malabarflash.com]
ടയർ പൊട്ടിയതിനെ തുടർന്നു വിമാനം റണ്‍വേയ്ക്കു സമീപം കുടുങ്ങിയതോടെ വിമാനത്താളത്തിന്‍റെ പ്രവർത്തനം വൈകിട്ട് ആറ് വരെ തടസപ്പെട്ടിരുന്നു.
ബോയിംഗ് 737 വിമാനത്തിന്‍റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്. സംഭവത്തെ തുടർന്നു പ്രധാന റണ്‍വേ അടച്ചിരുന്നു. ഇതുമൂലം നിരവധി സർവീസുകളാണ് പ്രതിസന്ധിയിലായത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

No comments:
Post a Comment