മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കടയില്‍ കയറി കുത്തികൊലപ്പെടുത്തി. മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലർ സിറാജിന്റെ മകന് സഫീര്‍ (22) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രി 9.30 മണിയോടെ മണ്ണാര്‍ക്കാട് കോടതി പടിയിലുളള സഫീറിന്റെ തുണി കടയില്‍ കയറി ഒരു സംഘം വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സഫീറിനെ ഉടന്‍ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അക്രമത്തിന് പിന്നില്‍ സിപിഐ പ്രവര്‍ത്തകാരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment