തൃശൂർ: രാത്രി ട്രെയിനിൽ യാത്രയ്ക്കിടെ യുവനടിയെ ശല്യപ്പെടുത്താൻ ശ്രമം. പ്രതിയെ അറസ്റ്റ് ചെയ്തു. മംഗലാപുരം– തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ വ്യാഴാഴ്ച പുലർച്ചെയാണു സംഭവം. ട്രെയിനിൽ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ ചുണ്ടിൽ സ്പർശിച്ചെന്നാണു നടിയുടെ മൊഴി.[www.malabarflash.com]
പ്രതിയുടെ കയ്യിൽ പിടിച്ചുനിർത്തി ബഹളംവച്ച നടി തൃശൂരിലെത്തിയപ്പോൾ റെയിൽവേ പോലീസിനു കൈമാറുകയുമായിരുന്നു. കന്യാകുമാരി വാലൻവില്ലുകുറി പണ്ടാരക്കാട് ആന്റോ ബോസാണ് (40) പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
പഠനാവശ്യത്തിനു തിരുവനന്തപുരത്തു പോകാൻ കണ്ണൂരിൽനിന്നു കയറിയ നടി എ വൺ കോച്ചിൽ ഉറങ്ങവെയാണു യുവാവ് ശല്യപ്പെടുത്തിയത്. തിരൂരിൽനിന്നു ജനറൽ കംപാർട്മെന്റിൽ കയറിയ പ്രതി എസി കംപാർട്മെന്റിലേക്കു ടിക്കറ്റ് മാറ്റിയെടുക്കുകയായിരുന്നു. എതിർവശത്തെ ബെർത്തിൽ കിടന്ന പ്രതി വടക്കാഞ്ചേരിയിലെത്തിയപ്പോഴാണ് അപമാനിക്കാൻ ശ്രമിച്ചത്.

അതേ ട്രെയിനിൽ യാത്ര ചെയ്തിരുന്ന തിരക്കഥാകൃത്ത് ആർ.ഉണ്ണിയും കോഴിക്കോട് സ്വദേശിയായ രഞ്ജിത്തും നടിയുടെ നിലവിളി കേട്ടു സഹായത്തിനെത്തി. ഇവരുടെ സഹായത്തോടെയാണു പ്രതിയെ തൃശൂർ വരെ പിടിച്ചുവച്ചത്. റെയിൽവേ എസ്ഐ വിനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
മൊഴി നൽകിയ നടി അതേ ട്രെയിനിൽത്തന്നെ തിരുവനന്തപുരത്തേക്കു യാത്ര തുടർന്നു. സ്വർണനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പ്രതി സംഭവസമയത്തു മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
No comments:
Post a Comment