Latest News

പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബര്‍ ഹൈദരാബാദില്‍ പിടിയില്‍

ഹൈദരാബാദ് : മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബര്‍ പിടിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണു ഇയാള്‍ പിടിയിലായത്. നേരത്തെ സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചെന്ന കേസില്‍ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.[www.malabarflash.com]

പീസ് സ്‌കൂളിനെതിരെ പോലീസ് കേസെടുക്കുകയും പുസ്തകം തയ്യാറാക്കിയ മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരെ അറസ്റ്റും ചെയ്തിരുന്നു. പീസ് സ്‌കൂള്‍ എംഡി എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും അയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.

തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഓസ്‌ട്രേലിയിയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നതിനിടയില്‍ഹൈദരാബാദ് വിമാനത്താവളത്തില്‍ അക്ബര്‍ പിടിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് കൊച്ചിയില്‍നിന്ന് ഹൈദരാബാദിലേക്കു തിരിച്ചു.

നേരത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.