ഇരിങ്ങാലക്കുട: ഇളയമ്മയുടെ മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവ് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദനമേറ്റു മരിച്ചു. മർദനത്തെത്തുടർന്നു ചികിത്സയിലായിരുന്ന കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടിൽ വേണുഗോപാലിന്റെ മകൻ സുജിത്താണ് (26) മരിച്ചത്.[www.malabarflash.com]
സംഭവത്തിൽ ബസ് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ പടിയൂർ സ്വദേശി പത്താഴക്കാട്ടിൽ മിഥുനെതിരെ (28) കേസെടുത്തു. ഇയാൾ ഒളിവിലാണ്. നഗരമധ്യത്തിൽ ഒട്ടേറെപ്പേർ നോക്കി നിൽക്കെയാണ് സംഭവമെങ്കിലും ആരും തടയാനെത്തിയില്ല.
ഞായറാഴ്ച വൈകിട്ട് ആറോടെ ബസ് സ്റ്റാൻഡിനടുത്തുവച്ചാണ് സുജിത്തിന് മർദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച ശേഷം നിലത്തിട്ട് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെ മരിച്ചു. സുജിത്തിനെ മർദിച്ച ശേഷം പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് ഓട്ടോറിക്ഷയിൽ എത്തി സുജിത്തിന്റെ ഇളയച്ഛനെയും മകളെയും തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.

No comments:
Post a Comment