മംഗളൂരു: കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് ഹിദായത്ത് നഗര്‍ മുട്ടത്തൊടി പന്നിപ്പാറ സ്വദേശി അഹമ്മദ് നബീല്‍ ഗഫൂര്‍(21) ആണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ റവന്യു ഇന്റലിജന്‍സ് വകുപ്പ് (ഡിആര്‍ഐ) ഉദ്യോഗസ്ഥരുടെ പിടിയിലായത്.[www.malabarflash.com]
39ലക്ഷം രൂപ വില വരുന്ന 1282ഗ്രാം (160.25 പവന്‍) സ്വര്‍ണം മൊബൈല്‍ ഫോണിന്റെ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്നു കണ്ടെത്തി.
രഹസ്യവിവരത്തെ തുടര്‍ന്നു ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. വിമാനം ഇറങ്ങുമ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.
ദേഹപരിശോധനയില്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ പതിവില്‍ കൂടുതല്‍ ഭാരമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇതിന്റെ എല്ലാ ഭാഗവും സീല്‍ ചെയ്ത നിലയിലുമായിരുന്നു. ചോദ്യംചെയ്തപ്പോള്‍ മൊബൈല്‍ ഫോണ്‍ പൗച്ചിനകത്ത് 11 സ്വര്‍ണബിസ്‌കറ്റുകള്‍ ഒളിപ്പിച്ചതാണെന്നു വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
No comments:
Post a Comment