അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ വിവാഹ ചടങ്ങിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അജ്മീറിൽ ബ്യാവറിലെ നന്ദ്നഗറിലായിരുന്നു സംഭവം.[www.malabarflash.com]
അപകടത്തെ തുടർന്ന് സിലിണ്ടർ സൂക്ഷിച്ചിരുന്ന കെട്ടിടവും സമീപം പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളും നശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
അപകടത്തെ തുടർന്ന് സിലിണ്ടർ സൂക്ഷിച്ചിരുന്ന കെട്ടിടവും സമീപം പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളും നശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
No comments:
Post a Comment