തിരുവനന്തപുരം: അഞ്ചുവയസ്സുകാരി മകളെ ഉപേക്ഷിച്ച് ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം വീട്ടമ്മ ഒളിച്ചോടി. പിന്നീട് ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് കാമുകനെയും വീട്ടമ്മയെയും ആര്യങ്കോട് പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.[www.malabarflash.com]
ചെമ്പൂര് എതുക്കാവിള സ്വദേശി സന്തോഷ്‌കുമാറിന്റെ ഭാര്യ ശരണ്യ (25), കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങളായി ഫെയ്‌സ് ബുക്ക് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട അബിയും ശരണ്യയും തമ്മില്‍ പിന്നീട് പ്രണയത്തിലായി. കഴിഞ്ഞ എട്ടിന് സന്തോഷ്‌കുമാര്‍ ജോലിക്ക് പോയ തക്കംനോക്കി ചെമ്പൂരിലെത്തിയ അബിയോടൊപ്പം മകളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയശേഷം ശരണ്യ ഒളിച്ചോടി പോവുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.
സന്തോഷ്‌കുമാറിന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത ആര്യങ്കോട് പോലീസ് സൈബര്‍സെല്ലിന്റെ സഹായത്താല്‍ ഇരുവരെയും കണ്ടെത്തി സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ചുവയസ്സുകാരി മകളെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞുവെന്ന കുറ്റത്തിന് ശരണ്യക്കെതിരേയും ഇതിനു പ്രേരണ നല്‍കി യുവതിയെ വിളിച്ചുകൊണ്ടുപോയ കുറ്റത്തിനു വിവിധ വകുപ്പുകള്‍ ചുമത്തി കാമുകനെതിരേയും ആര്യങ്കോട് പോലീസ് കേസെടുത്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
No comments:
Post a Comment