ലക്നോ: റെയിൽവേ ട്രാക്കിൽ പാട്ട് കേട്ടുകൊണ്ട് കിടന്നുറങ്ങിയ ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിൻ എൻജിൻ കയറിയിറങ്ങി. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. യുവാക്കളിൽ ആറ് പേരും മരിച്ചു. സലീം, അരിഫ്, സമീർ, ആകാശ്, രാഹുൽ, വിജയ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
പെയിന്റിംഗ് ജോലികൾക്കായി ഗാസിയാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അർധരാത്രിയോടെ ട്രെയിൻ നഷ്ടമായതോടെ ഹാപുരിലെ പിൽഖുവയിൽ തിരിച്ചെത്തിയ യുവാക്കൾ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിന് സമീപത്തിലൂടെ ഇവർ നടന്നുപോകുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
യുവാക്കളുടെ മരണത്തിൽ പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

No comments:
Post a Comment