കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട് എട്ട് വര്‍ഷമായിട്ടും കൊലയാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് സി.എം.ഉസ്താദിന്റെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന പോസ്റ്റ് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.[www.malabarflash.com]
രാവിലെ 10.30 നു കാസർകോട് പുതിയ ബസ്‌സ്റ്റാന്റിന് മുൻവശത്തെ ഒപ്പുമരച്ചോട്ടിൽ നിന്നും കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ മാർച്ച് അക്ഷരാർത്ഥത്തിൽ നഗരത്തെ സ്തംഭിപ്പിച്ചു. പലയിടത്തും വാഹനങ്ങൾക്ക് കടന്നു പോകാനാവാതെ വിധം തടസ്സം നേരിട്ട്.
ധര്‍ണയില്‍ മത- സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കള്‍ ഉള്‍പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്ര നാഥ് അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment