തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.[www.malabarflash.com]
പ്രതിപക്ഷ ബഹളം ശക്തമായതോടെ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണ്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂര്‍വകമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സിബിഐ അന്വേഷണം വേണ്ട എന്ന പ്രഖ്യാപനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ച് കണ്ണൂരിലെത്തിയ മന്ത്രി എ കെ ബാലന്‍ പറഞ്ഞത് സിബിഐ അന്വേഷണം അടക്കം ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്നാണ്. മുഖ്യമന്ത്രിയുടെ നിലപാട് ആരെയോ രക്ഷിക്കാനാണ് എന്ന് ചെന്നിത്തല ആരോപിച്ചു.
കൊലപാതകം സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്ന ഉടന്‍ തന്നെ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തിന് കണ്ണൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്ക്കരിച്ചു. നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ കൂടെ ആവശ്യപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. യുഎപിഎ ചുമത്തേണ്ട യാതൊരു കാര്യവുമില്ല. സിബിഐ അന്വേഷണത്തിന്റ ആവശ്യവുമില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഷുഹൈബിന്റേത് ക്രൂരമായ കൊലപാതകമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. മരംവെട്ടുകാര്‍ കോടാലി കൊണ്ട് വിറകു കീറുന്നത് പോലെയാണ് മനുഷ്യ ശരീരത്തില്‍ വെട്ടിയത്. ഒരു ക്രൂരവിനോദം പോലെ അത് ആസ്വദിക്കുകയായിരുന്നു അക്രമികള്‍. വെട്ടിയ ശേഷം കാറില്‍ കയറിയ ഒരു പ്രതി ഒന്നു കൂടി വെട്ടട്ടെ എന്ന് പറഞ്ഞ് കാറില്‍ നിന്നിറങ്ങി വെട്ടുകയായിരുന്നു. കൊലപാതകം ചെയ്തത് സിപിഎം കാരാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഷുഹൈബിനെ കൊല്ലിച്ചവരേയും പിടിക്കണമെന്നും മുഖ്യമന്ത്രി കൊലപാതകം നിസാരവത്ക്കരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഫെബ്രുവരി 12 ന് രാത്രിയാണ് എടയന്നൂരില്‍ വച്ച് അഞ്ചംഗസംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഷുഹൈബ് വധത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉപവാസ സമരം ആരംഭിച്ചിരുന്നു. സുധാകരന്റെ ഉപവാസത്തിന്റെ എട്ടാം ദിവസമാണിന്ന്.
സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നതാണെന്ന് സുധാകരന്‍ പറഞ്ഞു. സി പി എം ജില്ലാ നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ട്. സി ബി ഐ അന്വേഷണം നടത്തിയാല്‍ ഗൂഢാലോചന പുറത്താകും. ഗാന്ധിയന്‍ സമരത്തിന്റെ അന്തഃസത്ത കിരാതന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment