ഉദുമ: ഡ്രൈവിംഗിനിടയില്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഉദുമ ബാരയിലെ കുഞ്ഞിരാമന്‍ മാങ്ങാട് (കെ ആര്‍ മാങ്ങാട് -63) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.[www.malabarflash.com]
കാറില്‍ സഞ്ചരിക്കുകയായിരുന്ന കുഞ്ഞിരാമന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതനായ മാങ്ങാട് കുട്ട്യന്റെയും കെ വി വെള്ളച്ചിയുടെയും മകനാണ്. 35 വര്‍ഷം ഷാര്‍ജയില്‍ പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. നാട്ടില്‍ ആദിശ് ട്രാന്‍സ്‌പോര്‍ട്ട്, ഭാരത് മോട്ടോഴ്സ് എന്നിവ നടത്തിയിരുന്നു.
ഭാര്യ: ഉഷ (മംഗളൂരു). മക്കള്‍: കെ ആര്‍ രൂപേഷ് (എഞ്ചിനീയര്‍, ബംഗളൂരു), സിബേഷ് (ഷാര്‍ജ), ആദിശ് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കാര്‍ത്യായനി (ഉദുമ പടിഞ്ഞാര്‍), കുമാരന്‍ ഞെക്ലി (ഡ്രൈവര്‍), ശാരദ (ഉദുമ പടിഞ്ഞാര്‍), ദേവകി (പൊയിനാച്ചി, മൊട്ട), ഭാസ്‌കരന്‍ (ബാര), ശാന്തകുമാരി (മാങ്ങാട്), മധു മാങ്ങാട് (പൂക്കുന്നത്ത്).

No comments:
Post a Comment