ദോഹ: കേന്ദ്ര സർക്കാർ ഖജനാവിൽ നല്ലെരു ഭാഗം സംഭാവന ചെയ്യുന്ന വിദേശ ഇന്ത്യക്കാരെ നിരാശപ്പെടുത്തുന്നതായിരിന്നു കേന്ദ്ര ബജറ്റ് എങ്കിലും കേരള സർക്കാർ പ്രവാസികളെ ബജറ്റിൽ പരിഗണിച്ചത് അഭിനന്ദാർഹമായ കാര്യമാണെന്ന് ഖത്തർ ഐഎംസിസി കാസറകോട് ജില്ലാ കമ്മിറ്റി.[www.malabarflash.com]
സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ നല്ലഒരു ഭാഗം സംഭാവന ചെയ്യുന്ന വിദേശ മലയാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ബജറ്റിൽ ഉൾക്കൊള്ളിക്കാൻ തയ്യാറായ ഇടത് സർക്കാരിന്റെ ധീരമായ നടപടികളിൽ പ്രവാസി മലയാളികൾ സന്തുഷ്ടരാണ് നിലവിലെ പെൻഷൻ 2000/ത്തിൽ നിന്നും 5000/-ആക്കി ഉയർത്തണമെന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസം സാന്ത്വനം പദ്ധതി എന്നിവ കാലാനുസൃതമായി ഉയർത്തി പരിഷ്കരിക്കണമെന്നും ഖത്തർ ഐഎംസിസി കാസറകോട് ജില്ലാ കമ്മിറ്റി പ്രേമയത്തിലൂടെ ആവശ്യപെട്ടു.
പ്രവാസം മതിയാക്കി തിരിച്ചു വരുന്നവർക്കുള്ള സാന്ത്വന പദ്ധതി തീർത്തും അപര്യസത്യമാണ് ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന അത്തരം വ്യക്തികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും തിരിച്ചു വന്നവർകുള്ള തൊഴിൽ കാര്യത്തിൽ ദേശസാൽകൃത ബാങ്കുകൾ കാണിക്കുന്ന നിസ്സകരണത്തിലും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു.
സദർ മഹമൂദ് അദ്യക്ഷത വഹിച്ചു, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷീർ ടി ഉൽഘടനം ചെയ്തു, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സംശുദീൻ പുതിയങ്ങാടി മുഖ്യതിഥിയായിരുന്നു.
പുതിയ ഭാരവാഹികളായി മജീദ് ചിത്താരി (പ്രസിഡന്റ്), അമീർ ഷെയ്ഖ്, ഹാഷിം ആലംപാടി, മജീദ്കുഞ്ഞിപ്പള്ളി ( വൈസ് പ്രസിഡന്റ്),
മുസ്തഫ കബീർ (ജനറൽ സെക്രട്ടറി), മുനീർ പി വി നായമ്മാർ മൂല , അറഫാത് കുന്നിൽ (ജോയിന്റ് സെക്രട്ടറിമാർ ), സദർ മഹമൂദ് (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് അഴിയൂർ, അബ്ദുസലാം, അക്‌സർ മുഹമ്മദ്, ബഷീർ വളാഞ്ചേരി, മൻസൂർ കൂളിയങ്കാൽ, റഹിസൽ, കബീർ ആലംപാടി എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി മുസ്തഫ കബീർ സ്വാഗതവും സദർ മഹമൂദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment