ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടിയും അവതാരകയുമായ അനസൂയ ഭരദ്വാജിനെതിരെ പോലീസ് കേസ്. സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പൊട്ടിച്ചെന്ന് ആരോപിച്ചാണ് നടിക്കെതിരെ പരാതി നല്‍കിയത്. ഫോണ്‍ പൊട്ടിച്ചെന്ന് ആരോപിച്ച് ടര്‍ണക പോലീസ് സ്റ്റേഷനില്‍ ഒരു യുവതിയാണ് പരാതി നല്‍കിയത്.[www.malabarflash.com]
കൗമാരക്കാരന്റെ ഫോണ്‍ നടി എറിഞ്ഞുടച്ചുവെന്നാണ് പരാതി. ടര്‍ണകയില്‍ ചിത്രീകരണത്തിന് എത്തിയ നടിയെ കണ്ട കുട്ടി ഫോണെടുത്ത് പിന്നാലെ വരികയായിരുന്നു. തുടര്‍ന്ന് സെല്‍ഫി എടുക്കുമ്പോള്‍ നടി ഫോണ്‍ പിടിച്ചു വാങ്ങി എറിയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും അനസൂയ പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ വിശദീകരണവുമായി അനസൂയ ട്വിറ്ററിലെത്തി. രാജ്യത്തിന് ഇത്തരത്തിലുളള വാര്‍ത്തകളല്ല വേണ്ടതെന്നും ഫോണ്‍ പൊട്ടിയതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും നടി പറഞ്ഞു.
എന്നാല്‍ ഇതില്‍ തന്നെ കുറ്റം പറയേണ്ടെന്നും നടിമാര്‍ക്ക് സ്വകാര്യത വേണമെന്നും അവര്‍ കുറിച്ചു. എന്നാല്‍ ഇതിന് പിന്നാലെ നടിയ്ക്കെതിരെ ട്രോള്‍ ആക്രമണമായിരുന്നു. തുടര്‍ന്ന് താരം സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ പിന്‍വലിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചതായും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടി കുറ്റം ചെയ്തതായി തെളിഞ്ഞതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment