കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഞായറാഴ്ച പിടിയിലായ ആകാശ്, റിജിന്‍ എന്നിവരില്‍നിന്നാണ് പോലീസിന് വിവരം ലഭിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് ഇനി പിടികൂടാനുള്ളവരില്‍ രണ്ടുപേര്‍ ഡി വൈ എഫ് ഐയുടെ പ്രാദേശിക നേതാക്കന്മാരാണ്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല ഷുഹൈബിനെ ആക്രമിച്ചതെന്നും കസ്റ്റഡിയിലുള്ളവര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. എടയന്നൂരില്‍ വച്ച് കിട്ടുന്ന തക്കത്തില്‍ കാലിന് വെട്ടിവീഴ്ത്തുകയായിരുന്നു ഉദ്ദേശ്യം. ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു തീരുമാനം
ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും തിരച്ചില്‍ ഊര്‍ജിതമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണര്‍ കാറിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
ഫെബ്രുവരി 12 ന് രാത്രി എടയന്നൂരില്‍ വച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തിങ്കളാഴ്ച അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്.

No comments:
Post a Comment