ദുബൈ: നീലേശ്വരം തൈക്കടപ്പുറം പ്രദേശത്തെ നിവാസികള്‍ 'തൈക്കടപ്പുറം പ്രവാസി കുടുംബ സംഗമം 2018 ' നടത്തി. കുടുംബ ബന്ധങ്ങളുടെ നിലവാരം കുറയുകയും, സമൂഹം അണുകുടുംബത്തിലേക്ക് മാറുകയും, ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്യുന്ന കാലത്താണ് വ്യത്യസ്ത തലമുറകളെ ഒന്നിച്ചു കൂട്ടികൊണ്ട് തൈക്കടപ്പുറത്തെ യു എ ഇ പ്രവാസികള്‍ ആദ്യ സംഗമം നടത്തിയത്.[www.malabarflash.com]
അബ്ദുല്ല യൂസഫലിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി വ്യത്യസ്ത സെക്ഷനുകളായി രാത്രി വൈകും വരെ നീണ്ടുനിന്നു
അബ്ദുല്ല ഒ.ടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുക്ക്യരക്ഷാധികാരി യൂസഫലി പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയും സ്വാഗതം പറഞ്ഞു.
അബ്ദുല്ല ഒ.ടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുക്ക്യരക്ഷാധികാരി യൂസഫലി പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിയും സ്വാഗതം പറഞ്ഞു.
കൂടുതല്‍ കാലം പ്രവാസം നയിച്ച ഷാഹുല്‍ ഹമീദ് എ എം, നൂറുദ്ധീന്‍ ഹാജി ടി കെ, കുഞ്ഞഹമ്മദ് യു എം എന്നിവരെ ആദരിച്ചു.
വിവിധ കലാകായിക പരിപാടികളും അരങ്ങേറി, അഴിത്തല കൂട്ടത്തിലെ മെമ്പര്‍മ്മാര്‍ അവതരിപ്പിച്ച കോല്‍ക്കളിയും നടന്നു.
മഹ്മൂദ് കെ, ത്വാഹാ യു എം, യൂസഫലി പള്ളിവളപ്പ് , ഉവൈസ് ടി കെ, ഇസ്മായില്‍ പി പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സഹീദ് കാരയില്‍ നന്ദി പറഞ്ഞു.
No comments:
Post a Comment