Latest News

ഐ. എന്‍. എല്‍ നേതാവ്‌ മൗവ്വല്‍ ആമു ഹാജി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

പള്ളിക്കര: നാഷണല്‍ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും ഉദുമ മണ്ഡലം സെക്രട്ടറിയും ഐ.എം.സി.സി ജില്ലാ പ്രസിഡണ്ടും മൗവ്വല്‍ ശാഖാ ഐ.എന്‍.എല്‍ പ്രസിഡണ്ടുമായ മൗവ്വല്‍ ആമു ഹാജി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു.[www.malabarflash.com] 

നാഷണല്‍ ലീഗിന്റെ 25വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മുസ്‌ലിം ലീഗില്‍ വിള്ളലും വിഭാഗീയതയും ഉണ്ടാക്കാനല്ലാതെ സമൂഹത്തിന്റെയും സമുദായത്തിന്റെയും താല്‍പര്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് മുസ്‌ലിം ലീഗില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളിക്കര ലീഗ് ഹൗസില്‍ ചേര്‍ന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് കണ്‍വെന്‍ഷനില്‍ അദ്ദേഹത്തിന് മെമ്പര്‍ഷിപ്പ് നല്‍കി. പ്രസിഡണ്ട് ഹനീഫ കുന്നിലിന്റെ അധ്യക്ഷതയില്‍ ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. 

പള്ളിക്കര പഞ്ചായത്ത് ദുബൈ കെ.എം.സി.സിയുടെ രണ്ടുപേര്‍ക്കുള്ള വിവാഹ ധനസഹായം മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ട് കെ.പി അബ്ബാസും സെക്രട്ടറി ഹാഷിമും വൈസ് പ്രസിഡണ്ട് ഹസൈനാര്‍ കല്ലിങ്കാലും വിതരണം ചെയ്തു. 

പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, പി.എ അബൂബക്കര്‍ ഹാജി, അന്‍സാരി ബേക്കല്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, പി.എം അബ്ദുല്‍ ഖാദര്‍, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, ബഷീര്‍ പൂച്ചക്കാട്, ഹനീഫ് മഠം, അബ്ദുല്ല കമാം പാലം, ബഷീര്‍ മൗവ്വല്‍, ഗഫൂര്‍ ബേക്കല്‍, ഹാരിസ് തൊട്ടി, ഷാഫി മൗവ്വല്‍, അബ്ദുല്‍ റഹ്മാന്‍ മൗവ്വല്‍, എം.ബി ഷാനവാസ്, എ.എം. ഖാദര്‍, ഹനീഫ് കുന്നില്‍, പി.കെ കുഞ്ഞബ്ദുല്ല, അബൂബക്കര്‍ കോട്ടിക്കുളം, മുഹമ്മദ് ബപ്പന്‍കുട്ടി, അബ്ദുല്ല ഇനാ മുഹമ്മദ്, മുഹമ്മദ് കുഞ്ഞി ഇല്യാസ് നഗര്‍, മുഹമ്മദ് ബേക്കല്‍, അമീര്‍ മസ്താന്‍, മൊയ്തു മൗവ്വല്‍, കുന്നില്‍ സുലൈമാന്‍, അബ്ബാസ് മൗവ്വല്‍, മുക്കൂട് മുഹമ്മദ് കുഞ്ഞി, ഇ.കെ മൊയ്തു ,പുത്തൂര്‍ ഹംസ, റാഷിദ് കല്ലിങ്കാല്‍, ഹംസ, ആമു ഹാജി, അഷ്‌റഫ് മാങ്ങാട്, ഇസ്മായില്‍ തൊട്ടി, അഷ്‌റഫ് പരയങ്ങാനം, എം.എ സാലിഹ് തൊട്ടി, ഷാഫി മൊയ്തു, അബ്ദുല്‍ ഖാദര്‍ തെക്കുപുറം, കെ.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.