തൃശൂർ: കാട്ടുങ്ങച്ചിറയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടിൽ ഇമ്മാനുവേൽ (65), ഭാര്യ മേഴ്സി (62) എന്നിവരാണു മരിച്ചത്.[www.malabarflash.com]
റിട്ട. അധ്യാപികയാണു വെട്ടേറ്റുമരിച്ച മേഴ്സി. ഇമ്മാനുവേൽ ആന്ധ്രാ പോലീസ് ജീവനക്കാരനായിരുന്നും. മാള സ്വദേശികളായ ഇവർ രണ്ടുവർഷമായി കാട്ടുങ്ങച്ചിറയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
അടുത്ത മാസം അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകാൻ ഇരിക്കുമ്പോഴാണു മരണം. മക്കൾ: ഷിനിത, ഷാനിത, ഷിബിത, ഷിജിത.
No comments:
Post a Comment