ഉദുമ: ജലം അമൂല്ല്യമാണ് അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ നമ്മള്‍ ശീലിക്കണമെന്നും, രാജ്യത്തിന്റെ പല മേഖലയിലും ഇന്ന് ജനങ്ങള്‍ ഒരിറ്റ് കുടിവെളളത്തിനായി ബുദ്ധിമുട്ടുന്നത് നമ്മള്‍ കാണാതെ പോകരുത് എന്ന് പി.കരുണാകരന്‍ എംപി പറഞ്ഞു.[www.malabarflash.com]
പാലക്കുന്ന് കുറുക്കന്‍കുന്ന് കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. ജലംഅമൂല്ല്യമാണ് അത് പാഴാക്കരുത് എന്ന മുദ്രാവാക്യം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ ഒരോ പൗരന്മാരും പ്രയത്‌നിക്കണമെന്നും അദേഹം പറഞ്ഞു.
ഉദുമ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പാലക്കുന്ന്കുറുക്കന്‍കുന്ന് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി എം.പി പ്രത്യേക താല്പര്യം എടുത്ത് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ അനുവദിച്ചാണ് കുടിവെളള പദ്ധതി നടപ്പിലാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് എം ഗൗരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിണ്ടന്റ് കെ.എ.മുഹമ്മദലി മുഖ്യാതിഥിയായ ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ്കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോണ്‍ട്രാക്ടര്‍ അബ്ദുള്‍റഹിമാന്‍ കല്ലങ്കൈയെ ചടങ്ങില്‍ എം പി ഉപഹാരം നല്‍കി ആദരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സന്തോഷ് കമാര്‍, വാര്‍ഡ് അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, പുഷ്പവല്ലി, കുഞ്ഞിരാമന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മധു മുതിയക്കാല്‍, കെ ബി എം ഷെരീഫ്, വി.ആര്‍.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുണഭോക്ത്യ സമിതി ചെയര്‍മാന്‍ കെ.വി.രവീന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ റാഷീദ് പാലക്കുന്ന് നന്ദി പറഞ്ഞു.
ചടങ്ങില്‍ വെച്ച് പാലക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ സൂപ്പര്‍ലീഗ് ക്രിക്കറ്റിന്റെ ലോഗോ ക്ലബ് പ്രവര്‍ത്തകര്‍ക്ക് നല്‍കി എം പി പ്രകാശനം ചെയ്തു.
No comments:
Post a Comment