ബംഗളൂരു: പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കർണാടകത്തിലെ മദ്ദൂർ സ്വദേശിയായ കെ.ടി നവീൻ കുമാറിനെ (37) ആണ് കസ്റ്റഡിയിലെടുത്തത്. ഹിന്ദു യുവ സേന എന്ന സംഘടനയുടെ പ്രവർത്തകനാണ് ഇയാൾ.[www.malabarflash.com]
കഴിഞ്ഞ ഫെബ്രുവരി 18 ന് അനധികൃതമായി ബുള്ളറ്റ് കൈവശംവച്ചെന്ന കേസിൽ ബംഗളൂരു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സിറ്റി ബസ്റ്റാൻഡിൽനിന്നാണ് ഇയാളെ അന്ന് അറസ്റ്റ് ചെയ്തത്.
2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. അക്രമികളെ ആഴ്ചകൾക്കുള്ളിൽ പിടിക്കുമെന്ന് നവംബറിൽ കർണാടക ആഭ്യന്തരമന്ത്രി രാമലിൻഗ റെഡ്ഡി പറഞ്ഞെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.

No comments:
Post a Comment