ലോകത്ത് എവിടെയാണെങ്കിലും ചാറ്റ്ആപ്പുകളെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ലോകത്തിലെ ആദ്യ സിം കാര്‍ഡാണ് ചാറ്റ്‌സിം. ചാറ്റ്‌സിമ്മിലൂടെ വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വീചാറ്റ്, ടെലിഗ്രാം എന്നിവപോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.[www.malabarflash.com]
ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സിം കാര്‍ഡ് പ്രൊവൈഡറാണ് ചാറ്റ്‌സിം 2 അവതരിപ്പിച്ചിരിക്കുന്നത്. പരിധി ഇല്ലാതെ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിയാണ് ചാറ്റ്‌സിം 2 ന്റെ അവതരണം. ഒന്നാം പതിപ്പിനെ അപേക്ഷിച്ച് ചാറ്റ്‌സിമ്മിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ വിപുലീകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.
ചാറ്റ്‌സിം 2ല്‍ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും സൗജന്യമായിരിക്കും.കൂടാതെ സൗജന്യമായി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും ഒരു വര്‍ഷത്തേക്കുളള പ്ലാനില്‍ 165 രാജ്യങ്ങളിലേയ്ക്ക് എസ്എംഎസ് അയക്കാനുളള സൗകര്യവും നല്‍കുന്നു.
250 മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ ചാറ്റ്‌സിം ഉപയോഗിക്കാന്‍ സാധിക്കും. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളിലും ടാബ്ലറ്റുകളിലും ചാറ്റ്‌സിം 2 ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ചാറ്റ് സിമ്മിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

No comments:
Post a Comment