ചണ്ഡീഗഡ്: മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കു പിന്നാലെ, പന്ത്രണ്ട് വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന ബില്ലിന് ഹരിയാനയും അംഗീകാരം നൽകി. ഏകകണ്ഠമായാണു ബിൽ നിയമസഭ അംഗീകരിച്ചത്.[www.malabarflash.com]
ബജറ്റ് സെഷന്റെ അവസാന ദിവസം പാർലമെന്ററി കാര്യമന്ത്രി രാംബിലാസ് ശർമയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഈ ബില്ല് പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഹരിയാന. ഇന്ത്യൻ പീനൽ കോഡ് 376, 354, 354ഡി എന്നീ വകുപ്പുകൾ ഭേദഗതി ചെയ്താണ് ബിൽ അംഗീകരിച്ചിരിക്കുന്നത്. 376ഡി വകുപ്പിനുശേഷം 376 ഡിഎ എന്ന ഒരു വകുപ്പുകൂടി നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പുതിയ നിയമം നിലവിൽ വരുന്നതോടെ 12 വയസോ അതിനു താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാൽ പ്രതികൾക്ക് വധശിക്ഷയോ 14 വർഷം കഠിനതടവോ ലഭിക്കും. കുറ്റവാളികൾക്കെതിരേ നിലവിലുള്ള നിയമങ്ങൾ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

No comments:
Post a Comment