കണ്ണൂർ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കാസര്‍കോട് സ്വദേശിയെ എറണാകുളത്തുനിന്നു കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തു.[www.malabarflash.com]
ചീമേനി ക്ലായിക്കോട് തോളൂർ ഹൗസിൽ ടി.വി. ബൈജു(32)വാണ് പിടിയിലായത്. പലരിൽ നിന്നായി 9.86 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്താണു യുവാക്കളിൽനിന്നു പണം തട്ടിയതെങ്കിൽ ബിഎസ്എഫിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതികളുടെ രക്ഷിതാക്കളിൽനിന്നു പണം കൈക്കലാക്കിയത്. പത്തുവർഷത്തോളം സൈന്യത്തിൽ ജോലി ചെയ്തിരുന്ന ബൈജു 13 വർഷം മുമ്പു പട്ടാളത്തിൽനിന്നു ചാടിപ്പോവുകയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് ഇയാൾ ഉദ്യോഗാർഥികളെ വലയിലാക്കിയത്. ബൈജുവിനെ പട്ടാള കോടതിക്കു കൈമാറുമെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറു മാസത്തോളമായി പയ്യന്നൂർ മുംബൈ ഹോട്ടലിനു സമീപത്തെ ഒരു ലോഡ്ജിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ബംഗളൂരുവിലേക്ക് ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് എറണാകുളത്തുവച്ച് ഇയാൾ പിടിയിലായത്.
കണ്ണൂർ ടൗൺ ഇൻസ്പെക്ടറുടെ നിർദേശാനുസരണം ടൗൺ അഡീഷണൽ എസ്ഐ ഗിരീഷ് ബാബു, എഎസ്ഐമാരായ രാജീവൻ, മഹിജൻ, യോഗേഷ്, അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്.

No comments:
Post a Comment